സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടനായ കൊംചട ശ്രീനിവാസ് (47) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ഹൈദരാബാദിൽ വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൊഴിഞ്ഞുവീണ ആണ് നടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. ചികിത്സക്കുശേഷം ശ്രീകാകുളത്ത് വീട്ടിലേക്ക് ശംങ്ക്രാന്തി ആഘോഷിക്കാൻ പോവുകയും വീട്ടിൽ വച്ച് വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിരഞ്ജീവി നായകനായ ശങ്കർ ദാദ എംബിബിഎസ്, ജൂനിയർ എൻ ടി ആറിന്റെ ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രീനിവാസ് വേഷമിട്ടിട്ടുണ്ട്.

