കാസർകോട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താന്‍ വിട്ടുപോയ കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 22 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 23 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
കാസർകോട്: മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് വീണ്ടും അവസരം
