കാസർകോട്: വനംവകുപ്പ് നാളികേരം ലേലം

കാസറഗോഡ് വനം ഡിവിഷനു കീഴിലുള്ള കാസറഗോഡ് റെയിഞ്ചിലെ പള്ളം ലോഗ്പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങില്‍ നിന്നും നാളികേരം 3 വര്‍ഷത്തേക്ക് ശേഖരിച്ചു കൊണ്ടു പോകാനുള്ള അവകാശം ജനുവരി 21ന് വൈകുന്നേരം 3.00 മണിക്ക് കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വനം വകുപ്പിലെ സമാനമായ ലേലങ്ങളുടെ പൊതു വ്യവസ്ഥകള്‍ക്ക് വിധേയമായി കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വില്ക്കും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡോ, ആധാര്‍ കാര്‍ഡോ നിരതദ്രവ്യം (1000/ രൂപ) കെട്ടിവെക്കുന്നതിന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല. വിളവുകളുടെ മതിപ്പുവില – 30000/ ഫോണ്‍ :കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്- : 04994 256119, കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്  : 04994 225072)

Share
അഭിപ്രായം എഴുതാം