മുംബൈ: ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബി വിജ്ഞാപനം. പുതിയ നിയമമനുസരിച്ച് ഐപിഒയ്ക്ക് മുമ്പ് കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല.നിലവില്‍, വന്‍കിട ഓഹരി ഉടമകള്‍ക്ക് അവരുടെ മുഴുവന്‍ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കാന്‍ കഴിയും. എന്നാല്‍ പുതിയ കാലത്തെ കമ്പനികള്‍ക്ക് ലാഭത്തിന്റെ ട്രാക്കോ തിരിച്ചറിയാന്‍ കഴിയുന്ന പ്രൊമോട്ടറോ ഇല്ലാത്തതിനാല്‍, പ്രമുഖ ഓഹരി ഉടമകള്‍ പൂര്‍ണ്ണമായി വിറ്റൊഴിയുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം പ്രതിസന്ധിയിലാക്കിയേക്കാം. പൊതു ധനസമാഹരണത്തില്‍ നിന്നുള്ള വരുമാനം കമ്പനികള്‍ക്ക് എങ്ങനെ ചെലവഴിക്കാം എന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളും സെബി കര്‍ശനമാക്കി. ഓഹരി വിലയിലെ ചാഞ്ചാട്ടവും ചില്ലറ നിക്ഷേപകരുടെ നഷ്ടവും തടയാന്‍ സെബി ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലോക്ക്-ഇന്‍ കാലയളവ് 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ഉയര്‍ത്തി. പ്രൈസ് ബാന്‍ഡ് മാനദണ്ഡങ്ങളിലും സെബി മാറ്റം വരുത്തിയിട്ടുണ്ട്. തറ വിലയും ഉയര്‍ന്ന വില ബാന്‍ഡും തമ്മിലുള്ള വ്യത്യാസം കുറഞ്ഞത് 5 ശതമാനം ആയിരിക്കണം.
ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബിയുടെ വിജ്ഞാപനം
