കാസർകോട്: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്തനാര്‍ബുദ രോഗികള്‍ക്കുള്ള സ്നേഹ സമ്മാന വിതരണോദ്ഘാടനവും സ്നേഹ സമ്മാനം വഹിച്ച് കൊണ്ടുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. മോഹനന് ഇ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി ബാലകൃഷ്ണന് മുഖ്യാതിഥി ആയിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ചന്ദ്ര മോഹനന് ഇ. വി, ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക്, ആര്. എം. ഒ. ഡോ. ശ്രീജിത് മോഹന്‍, പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വാതി കെ. കുമാര്‍, പി. പി യൂണിറ്റ് പബ്ലിക് ഹെല്‍ത്ത് നഴ്സ് ദാക്ഷായണി. എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്.പി, എന്‍ എച്ച് എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്റ് കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ പി. നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 80 സ്തനാര്‍ബുദ ബാധിതര്‍ക്ക് സ്നേഹ സമ്മാനം