കാസർകോട്: ദേലംപാടി ഹോമിയോ ഡിസ്‌പെന്‍സറി ജനുവരി 18 മുതല്‍ പുതിയ കെട്ടിടത്തില്‍

കാസർകോട്: ദേലമ്പാടി ഗവ. ഹോമിയോ ഡിസ്പെന്‍സറി ജനുവരി 18 മുതല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റും. അഡൂര്‍ ജംഗ്ഷനില്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള കോംപ്ലക്‌സില്‍ ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവിലെ കെട്ടിടത്തില്‍ രോഗികള്‍ക്കു എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹോമിയോ ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ദേലംപാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്. സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. പി.ഉഷ അധ്യക്ഷത വഹിക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ഡോ. ഐ. ആര്‍. അശോക് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →