ജൂത സംഖ്യാശാസ്ത്രപ്രകാരമുള്ള ഉപദേശം സ്വീകരിച്ചു കൊണ്ടേ ലെന തന്റെ പേരുമാറ്റി.

തമിഴിലും ഹിന്ദിയിലും ഉള്ള താരങ്ങൾ ഭാഗ്യം പ്രതീക്ഷിച്ചുകൊണ്ട് സംഖ്യ ശാസ്ത്രത്തെ പിന്തുടർന്ന് പേര് മാറ്റാറുണ്ട്. എന്നാൽ മലയാളത്തിലും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല .

ഇപ്പോഴിതാ ജീവിതത്തിൽ കൂടുതൽ മികവിനു വേണ്ടി നടി ലെന തന്റെ പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്റെ സ്പെല്ലിങ്ങിൽ ഇംഗ്ലീഷിൽ ഒരു A കൂടി ചേർത്ത് LENAA എന്നാണ് പരിഷ്കരിച്ച പേര്.

ജൂത സംഖ്യാശാസ്ത്രപ്രകാരം ഉള്ള ഉപദേശം സ്വീകരിച്ചുകൊണ്ടാണ് സ്പെല്ലിംഗ് മാറ്റിയത് എന്ന് ലെന പറഞ്ഞു.തൻറെ ഈ പെരുമാറ്റം താരം തന്നെ സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചു.

സംവിധായകനായ ജോഷിയും നടൻ ദിലീപും ഇത്തരത്തിൽ പേര് മാറ്റം വരുത്തിയ വരാണ്. തൻറെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേർത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. Dileep എന്നതിന് പകരം Dilieep എന്ന മാറ്റമാണ് ദിലീപ് തന്റെ പേരിൽ വരുത്തിയത്.

കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രത്തിലെ പോസ്റ്റിലൂടെയാണ് ദിലീപ് തന്റെ പേരുമാറ്റം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മൈ സാന്റ ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →