ന്യൂഡല്‍ഹി: അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിലേക്ക് നയിച്ച ഹെലികോപ്റ്റര്‍ അപകടമുണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്ക് ഉള്ളിലേക്ക് കയറിയത് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വ്യോമസേന അന്വേഷണ കണ്ടെത്തലുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.
വില്ലനായത് കാലാവസ്ഥ, അട്ടിമറിയില്ല: കൂനൂര്‍ അപകട റിപ്പോര്‍ട്ട് പുറത്ത്
