ചെന്നൈ: മധുര ആവണിപുരത്ത് ജെല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ് 18 കാരന്‍ മരിച്ചു. ബാലമുരുകന്‍ ആണ് മരിച്ചത്. . തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള ബാല കുത്തിയായിരുന്നു മരണം . ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി മെഡിക്കല്‍ കോളേജാശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും കൂടുതല്‍ കാളകളും മത്സരാര്‍ത്ഥികളും പങ്കെടുക്കുന്ന മധുരയിലെ ജെല്ലിക്കെട്ടില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന കാളക്ക് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍റെ പേരിലുളള കാറും ,മികച്ച ജെല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎല്‍എയും സറ്റാലിന്റെ മകനും നടനുമായ ഉദയനിധിയുടെ പേരിലുളള ബൈക്കുമായിരുന്നു സമ്മാനം. ഏഴുറൗണ്ടുകളിലായി അറുനൂറോളം കാളകള്‍ മത്സരത്തിനിറങ്ങി.