ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ ചേര്ത്തര കടക്കരപ്പളളി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ പടിഞ്ഞാറെ ഇടത്തറയില്‍ വിപിന്‍(34) അറസ്റ്റിലായി.
ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.വി ബെന്നിയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.

