തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം. ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം ലഭിക്കും. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അംഗീകൃത ജീവനക്കാരുടെ സംഘടനകളുമായി മന്ത്രിയും മാനേജ്‌മെന്റും നടത്തിയ നിരന്തരചർച്ചകൾക്ക് അവസാനമാണ് ശമ്പള പരിഷ്‌കരണ കരാർ യാഥാർഥ്യമായത്.
അടിസ്ഥാന ശമ്പളം 23000 രൂപയാക്കി. ശമ്പള പരിഷ്‌കരണം സർക്കാരിന് 16 കോടി അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ. എന്നാൽ വരുമാന വർദ്ധനവിലൂടെ ഇത് മറികടക്കാൻ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.