തൃശൂര്‍: പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂർ ചെമ്മങ്കണ്ടം സ്വദേശി സഞ്ജയ് (25) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിൽ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
16 വയസ്സുകാരിയായ പെൺകുട്ടിയെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് രക്ഷിതാക്കൾക്കൊപ്പം യുവാവിനെ വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണ്.