ഇടുക്കി ജില്ലയിലെ പട്ടികജാതിക്കാരായ കരകൗശല നിര്‍മ്മാണത്തില്‍ തല്പരരായ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുള ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ പരിശീലനം നൽകി തൊഴില്‍ സംരംഭം ആരംഭിക്കുതിനുള്ള യൂണിറ്റ് രൂപീകരിച്ച് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്.സി.എ ടു എസ്.സി.എസ്.പി പ്രകാരം നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പട്ടികജാതി വികസന ഓഫീസറുടേയും ബാംബു കോര്‍പ്പറേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് സംഘടിപ്പിക്കുത്. 25 ദിവസത്തെ പരിശീലനത്തിന് ശേഷം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുതിനുള്ള തൊഴില്‍ ഉപകരണങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കി തൊഴില്‍ ഉറപ്പാക്കുന്നതാണ്. അപേക്ഷകര്‍ 18 വയസിനു മുകളില്‍ പ്രായം ഉള്ളവരായിരിക്കണം. അപേക്ഷകള്‍ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 31 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ- 04862 296297, 8547630073
ഇടുക്കി: ബാംബു ക്രാഫ്റ്റ് സ്കില്‍ ഡെവലപ്പ്മെന്റ് ട്രെയിനിംഗ് കം സെറ്റില്‍മെന്റ് പ്രോഗ്രാം
