കവി രമേശന്‍ (69) അന്തരിച്ചു.പ്രഭാഷകന്‍, സാസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 2022 ജനുവര് 13 വ്യാഴാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമനകാലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം ,എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ അദ്ധ്യക്ഷന്‍, കേരള ഗ്രന്ഥശാലാസംഘം നിര്‍വാഹകസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥലോകം സാഹിത്യ മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
1996 മുതല്‍ 2001 വരെ സാസംസ്‌കാരിക മന്ത്രി ടി.കെ.രാമകൃഷ്‌ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുളള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എസ്.എന്‍ കോളേജ് പ്രഫസറായിരുന്നഡോ.ടി.പി. ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ്, എന്നിവരാണ് മക്കള്‍.
1952 ഫെബ്രുവരി 16ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം. ശിഥില ചിത്രങ്ങള്‍ ,മലകയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥിശയ്യ, കലുഷിതകാലം,കറുത്ത കുറിപ്പുകള്‍, എസ്.രമേശന്റെ കവിതകള്‍, എന്നിവയാണ് കൃതികള്‍.
ചെറുകാട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, എപി കളക്കാട് പുരസ്‌കാരം മൂലൂര്‍ അവാര്‍ഡ് ,ആശാന്‍ പുരസ്‌കാരം,കേരള സാഹിത്യ അക്കാദമിയുടെ 2015ലെ അവാര്‍ഡ്, ഫൊക്കാനാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2007ല്‍ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ തസ്‌തികയില്‍ നിന്നാണ് വിരമിച്ചത്.

