ദേശീയ ബാലചിത്രാ മത്സരം 2022

‘ദേശീയ ബാലചിത്രരചനാ മത്സരം 2022’ തിരുവനന്തപുരം ജില്ലയില്‍ ജനുവരി 22 ന് നടക്കും. രാവിലെ 10 മണി മുതല്‍ ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി.എസിലും തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിലുമായാണ് മത്സരം നടക്കുക. ജില്ലയിലെ അഞ്ച് വയസു മുതല്‍ 16 വയസു വരെയുള്ള ജനറല്‍ വിഭാഗത്തിനും അഞ്ച് വയസു മുതല്‍ 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകമായാണ് മത്സരം. രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ ഐഡി കാര്‍ഡ് അല്ലെങ്കില്‍ സക്ഷ്യപത്രം ഹാജരാക്കണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. വരയ്ക്കാനുള്ള കടലാസ് ശിശുക്ഷേമ സമിതി നല്‍കും. വിവരങ്ങള്‍ക്ക് – 9447863947, 7592950042.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →