മലപ്പുറം: കൊണ്ടോട്ടി ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശ്വ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു.
സാഹിത്യകാരനും ഓമാനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉറുദു അധ്യാപകനുമായ കെ.ടി. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.തുടര്‍ന്ന് നടന്ന ഗസല്‍ വിരുന്നിന് ചലച്ചിത്ര പിന്നണി ഗായകന്‍ സി.വി ബിശ്വജിത് നേത്യത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ആബിദ ഫാറുഖിയുടെ അധ്യക്ഷയായി. വിവിധ വകുപ്പ് തലവന്‍മാരായ ഡോ. രതീഷ്, ഡോ. വിനേഷ് ഓട്ടുപാറ, മൊയ്തീന്‍ കുട്ടി കല്ലറ, ശിഹാബുദ്ദീന്‍, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, ഡോ. ഇന്ദു ലേഖ എന്നിവര്‍ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. ജി. ലക്ഷ്മി സ്വാഗതവും ടി അനഘ നന്ദിയും പറഞ്ഞു.
മലപ്പുറം: വിശ്വഹിന്ദി ദിനാചരണവും ഗസല്‍ വിരുന്നും
