ആത്മഹത്യാഭീഷണി മുഴക്കി നഗരസഭാ കൗണ്‍സിലര്‍

പത്തനംതിട്ട : കുടിവെളളപ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച്‌ നഗരസഭാകൗണ്‍സിലറുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജെറിഅലക്‌സാണ്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. നഗരസഭയുടെ 16,18 വാര്‍ഡുകളുടെ പളളിപ്പടി മുക്കടപ്പുഴ റോഡ്‌, പ്ലാവേലി റോഡ്‌, പുരയിടത്തില്‍പ്പടി ,മാമ്പ്രപ്പടി, കാക്കത്തോട്ടം എന്നീപ്രദേശങ്ങളിലെ കുടിവെളള പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഭീഷണി. കുപ്പിയില്‍ മണ്ണെണ്ണയുമായി അസിസ്‌റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി.

കൗണ്‍സിലര്‍മാരായ ലാലിരാജു, സുജഅജി,വിമലശിവന്‍ എന്നിവര്‍ പങ്കെടുത്തു. ഉടന്‍തന്നെ പൈപ്പുകള്‍ ശരിയാക്കി ജലവിതരണം സുഗമമാക്കുമെന്ന്‌ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന്‌ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 16,17,18 വാര്‍ഡുകളിലെ മൈലാടുംപാറ,തുണ്ടുവിളപടി, പനംതോപ്പ്‌ കോളനി അയത്തിന്‍പടി ഭാഗം,പളളിക്കുഴി, കമ്പക്കുഴി,പരുത്തിയാനിക്കല്‍ എന്നിവിടങ്ങളിലും മാസങ്ങളായി കുടിവെളളം മുടങ്ങിയിരിക്കുകയാണ്‌. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലായെന്ന്‌ ജെറി അലക്‌സ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →