പത്തനംതിട്ട: ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട: മകരജ്യോതിദര്‍ശനത്തിന് ശേഷം നിലക്കല്‍ നിന്നും ഭക്തരുടെ വാഹനങ്ങള്‍ പുറത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ടും, ഭക്തരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും, ജില്ലയെ 13 സെക്ടറുകളായി തിരിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. അഡിഷണല്‍ എസ്പി എന്‍. രാജനാണ് ഗതാഗതചുമതല. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഗതാഗത ക്രമീകരണവുമായി ബന്ധപെട്ട്  ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെ പോലീസിന്റെ പൂര്‍ണ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →