പത്തനംതിട്ട: ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരില്‍ നിന്ന് തയ്യല്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുളള പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികളുമായിരിക്കണം. മുന്‍കാലങ്ങളില്‍ സമാന പദ്ധതികളില്‍ നിന്നും ആനുകൂല്യം ലഭിച്ചവരായിരിക്കരുത്. പദ്ധതി ചെലവിന്റെ 50 ശതമാനമോ പരമാവധി 10,000 രൂപയോ സബ്‌സിഡി അനുവദിക്കും. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, വയസ്, ജാതി, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തയ്യല്‍ യൂണിറ്റിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. ഫോണ്‍ 0468 2325168.