പത്തനംതിട്ട: നാഷണല്‍ ലോക് അദാലത്ത്

പത്തനംതിട്ട: കേരളാ സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12 ന് ജില്ലയില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികള്‍ അതത് താലൂക്കുകളിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുക. ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍ ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍ , ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍.0468 2220141

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →