തൃശ്ശൂർ: ക്ഷീര സംഗമം സംഘടിപ്പിക്കുന്നു

തൃശ്ശൂർ: മാള ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ക്ഷീര സംഗമം സംഘടിപ്പിക്കുന്നു. കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ജനുവരി 12 രാവിലെ 10.30 ന് നടക്കുന്ന സംഗമം എം എല്‍ എ അഡ്വ.വി ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ക്ഷീര കര്‍ഷകരെ ആദരിക്കും. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സംഘം പ്രതിനിധികള്‍, കര്‍ഷക പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീര സംഗമത്തിന്റെ ഭാഗമായി ഡയറി എക്‌സിബിഷന്‍, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവ ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →