മലപ്പുറം: ഗതാഗത നിയന്ത്രണം

മലപ്പുറം: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കോലിക്കര മുതല്‍ തൃക്കണാപുരം വരെ ബി.എം ആന്റ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഭാഗികമായി  ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നവീകരണ പ്രവൃത്തി കാരണം മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നുപോകുന്ന അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →