പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച ആരംഭിച്ച കരുതല്‍ ഡോസ് വാക്‌സിന്‍ 1619 പേര്‍ സ്വീകരിച്ചു. ഇതില്‍ 1067 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 118 പേര്‍ മുന്‍നിര പ്രവര്‍ത്തകരും 434 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. 15 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷനില്‍ 23,130 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.