ചെന്നൈ: തെന്നിന്ത്യൻ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് സത്യരാജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ആശുപത്രയിൽ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്നും റിപ്പോർട്ടുകളുണ്ട്.

