പീരുമേട് : ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് നവ വോട്ടര്‍മാരില്‍ അവബോധം വളര്‍ത്തുന്നതിന് ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്‍ (Inclusive and Participatory Election)എന്ന വിഷയത്തെ ആസ്‌പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്‌റ്റര്‍ ഡിസൈനിംഗ്, ക്വിസ് മത്സരം, ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങള്‍ നടത്തി സംസ്ഥാന തലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കുന്നു.
പീരുമേട് നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്‌ഡഡ്/ അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ പന്ത്രണ്ടാംക്ലാസു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 12ന് രാവിലെ 11 മണിക്ക് താലൂക്ക് കാര്യാലയത്തില്‍ വച്ച് പോസ്‌റ്റര്‍ ഡിസൈനിംഗ് മത്സരവും, സര്‍ക്കാര്‍/ എയ്‌ഡഡ് /അണ്‍എയ്‌ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 11 ന് മരിയന്‍ കോളേജ് കുട്ടിക്കാനത്തുവച്ച് ക്വിസ് മത്സരവും ,ജനുവരി 15ന് ഷോര്‍ട്ട ഫിലിം മത്സരവും നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ക്കായി 8330044853 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന്‌ന ഇ.ആര്‍.ഒ &തഹ്‌സീല്‍ദാര്‍ വിജയ്‌ലാല്‍ കെ.എസ് അറിയിച്ചു.

