കാസർകോട്: ജനുവരി 25- ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ മുന്നോടിയായി ജില്ലാ തെരെഞ്ഞെടുപ്പ് വിഭാഗം ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്/ അണ്‍എയ്ഡഡ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ”എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പങ്കാളിത്തമുള്ളതുമായ തിരഞ്ഞെടുപ്പ്” (Inclusive and participatory election) എന്ന വിഷയത്തില്‍ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം എന്‍ട്രികള്‍ ജനുവരി 8 ന് വൈകീട്ട് 5ന് മുമ്പ് ജില്ലാ ഇലക്ഷന് വിഭാഗത്തില്‍ എത്തിക്കണം. ഫോണ്‍- 04994255050, 9605520299.
കാസർകോട്: ഷോര്‍ട്ട് ഫിലിം മത്സരം
