കാസർകോട്: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സധൈര്യം എന്ന പേരില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കരാട്ടെ, ജൂഡോ, കളരിപ്പയറ്റ് എന്നീ ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കും. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ ക്ലസ്റ്ററുകളായി തിരിച്ച് പരിശീലനം നല്‍കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചില്‍ 35 പേരടങ്ങുന്ന 70 ബാച്ചുകളിലായി നടത്തുന്ന പരിശീലനം ജനുവരിയില്‍ തുടങ്ങി മാര്‍ച്ച് 10 വരെ തുടരും.
‘സധൈര്യം’ ജില്ലാതല ഉദ്ഘാടനം ജനുവരി 6ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ജി.എച്ച്.എസ്.എസ്. ചായോത്ത് ഉദ്ഘാടനം ചെയ്യും.
കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’
