ഫ്രാന്‍സില്‍ 12 പേര്‍ക്ക് സ്ഥിരീകരിച്ച് പുതിയ കോവിഡ് ഇഹു

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇഹു സ്ഥിരീകരിച്ചത് ദക്ഷിണ ഫ്രാന്‍സിലെ മാഴ്സേയില്‍ 12 പേര്‍ക്ക്. ഇവരില്‍ ചിലര്‍ അടുത്തിടെ ആഫ്രിക്കന്‍ രാജ്യമായ കാമറൂണ്‍ സന്ദര്‍ശിച്ചിരുന്നു. വാക്സിനുകളെ അതിജീവിക്കാന്‍ ഇഹുവിന് ശേഷിയുണ്ടോയെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. പുതിയ വൈറസിന്റെ വ്യാപനശേഷി, തീവ്രത എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →