ഇന്‍ഡോര്‍: എഴുപത്തിയൊന്നാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചൊവ്വാഴ്ച തുടക്കം. ഇന്‍ഡോറില്‍ പത്തു വരെയാണു ചാമ്പ്യന്‍ഷിപ്പ്. ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മധ്യപ്രദേശ് ബാസ്‌കറ്റ്ബോള്‍ അസോസിയേഷനുമാണു സംഘാടകര്‍. പുരുഷ വിഭാഗത്തില്‍ പഞ്ചാബും വനിതകളില്‍ കേരളവുമാണു നിലവിലെ ചാമ്പ്യന്‍മാര്‍. ലെവല്‍ 1, 2 എന്നിങ്ങനെയാണു മത്സരം. വനിതാ വിഭാഗം ലെവല്‍ വണ്‍ എ ഗ്രൂപ്പില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവര്‍ക്കൊപ്പമാണു കേരളം. ബി ഗ്രൂപ്പില്‍ ഛത്തീസ്ഗഡ്, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നിവരാണ്. പുരുഷ വിഭാഗം ലെവല്‍ വണ്‍ എ ഗ്രൂപ്പില്‍ പഞ്ചാബ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവരും ബി ഗ്രൂപ്പില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നിവരുമാണ്.
ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
