കൊവിഡ്: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ ആഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ജനുവരി 15ഓടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,000-25,000ത്തോളമാവുമെന്ന് ഡല്‍ഹി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപനമുണ്ടായത്. ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ പോവുകയാണെങ്കില്‍ ജനുവരി എട്ടാം തിയ്യതിയോടെ പ്രതിദിന രോഗബാധ 8-9000 ആവും. ജനുവരി 15ഓടെ അത് 20-25000ത്തിലേക്കും ഉയരും. ബ്രിട്ടനില്‍ ഒമിക്രോണ്‍ മരണങ്ങള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതിനെ ഗൗരവത്തിലെടുക്കാതിരിക്കരുത്. എയിംസിലെ ആശുപത്രിപ്രവേശം വര്‍ധിക്കുകയാണ്. ജാഗ്രത ആവശ്യപ്പെടുന്ന സമയമാണ് ഇത്- റിപോര്‍ട്ട് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →