കുതിച്ചും കിതച്ചും സൂചിക

മുംബൈ: നവവത്സരത്തിലെ ആദ്യ ആഴ്ചയില്‍ ഓഹരിവിപണിയില്‍ വമ്പന്‍ കുതിപ്പും കിതപ്പും. ജി.എസ്.ടി. വരുമാനത്തിലെ സ്ഥിരതയും ഒമിക്രോണ്‍ ഭീഷണിക്കിടയിലും അടച്ചിടലിനു സാധ്യതയില്ലെന്ന വിലയിരുത്തലും ഊര്‍ജമായതു വിപണിയിലും പ്രതിഫലിച്ചു. ബാങ്കിങ്, വാഹന ഓഹരികള്‍ കുതിപ്പിനു കരുത്തേകി. 2.65 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയ ബാങ്കിങ് ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തി. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നടപടികളിലൂടെ ചിപ്പ് ക്ഷാമത്തിനു പരിഹാരമാകുമെന്നും ഇതോടെ വില്‍പന കുതിക്കുമെന്നുമുള്ള പ്രതീക്ഷ വാഹന ഓഹരികളിലേക്ക് ഇടപാടുകാരെ ആകര്‍ഷിച്ചു.ഐടി അധിഷ്ഠിത ഓഹരികള്‍ 1.09 ശതമാനത്തിന്റെയും ലോഹ ഓഹരികളില്‍1.93 ശതമാനത്തിന്റെയും വര്‍ധനയുണ്ടായപ്പോള്‍ നിഫ്റ്റി ഫാര്‍മ ഓഹരികളില്‍ 0.47 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ബോംബെ സെന്‍സെക്സ് 929.4 പോയിന്റും നിഫ്റ്റി 271.65 പോയിന്റും നേട്ടത്തില്‍. സെന്‍സെക്സ് നിര്‍ണായകമായ 59,000 പോയിന്റ് പിന്നിട്ട് 59,183.22 പോയിന്റിലും നിഫ്റ്റി 17,600 എന്ന കടമ്പ താണ്ടി 17,625.70 പോയിന്റിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →