കണ്ണൂർ: 15-18 വയസ്സുള്ളവർക്ക് കോവിഡ് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ: ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി അവരവരുടെ താമസസ്ഥലത്തിനടുത്ത സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്. ആധാർ കാർഡ് കൈവശം കരുതുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായി ആധാർ കാർഡ് അല്ലെങ്കിൽ സ്‌കൂൾ ഐ.ഡി ഉപയോഗിക്കാം. എല്ലാവരും രജിസ്റ്റർ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുക.
ഓൺലൈനായും സ്‌പോട്ട് രജിസ്‌ഷ്രേനും സൗകര്യം ഉണ്ടായിരിക്കും കുത്തിവെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാകർത്താവ് ഉണ്ടായിരിക്കണം. ജനുവരി മൂന്ന് മുതൽ ഒമ്പത് വരെ കുട്ടികൾക്ക് മാത്രമായി കോവിഡ് വാക്‌സിനേഷൻ നടത്തുന്നതിനാൽ ഈ സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുക. കോവാക്‌സിൻ സ്വീകരിച്ച ശേഷം കുട്ടികൾ ഈ വിവരം സ്‌കൂളിലെ നോഡൽ ടീച്ചറെ അറിയിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →