തലസ്ഥാനത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: കിളിപ്പാലത്ത് പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വൈദ്യതി പോസ്റ്റിൽ നിന്നും വീണ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് കടയുടമ സുൽഫി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും അടുത്ത മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും തീപടർന്നു. കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകളുണ്ട്. ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായെന്നും സ്ഥലത്തെത്തിയ മന്ത്രി ശിവൻകുട്ടി പറഞ്ഞു. ആറ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ജനവാസ മേഖലയിലാണ് ഗോഡൗൺ, ഇതിനോട് ചേർന്ന് കടകളും പുറകിലായി ഒരു വീടുമുണ്ട്. ഇവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →