തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യപരിപാടിയുടെ കീഴിൽ ആര്യനാട് പ്രവർത്തിക്കുന്ന പകൽ വീട് പ്രോജക്റ്റിലേക്ക് ദിവസേന ഉച്ചഭക്ഷണം കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പാചകം ചെയ്തു എത്തിക്കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്നതും പാചക മേഖലയിൽ പരിശീലനം നേടിയതും പരിചയം ഉള്ളവരുമായ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 18 വൈകിട്ട് മൂന്ന് വരെ വിൽക്കും. 20ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. 21ന് ഉച്ചയ്ക്ക് 12.30ന് ദർഘാസുകൾ തുറക്കും. താത്പര്യമുള്ളവർ നോഡൽ ഓഫീസർ, ജില്ലാ മാനസികോരോഗ്യ പരിപാടി, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 20 വൈകുന്നേരം മൂന്നിന് മുൻപ് സമർപ്പിക്കണം. ദർഘാസ് ഫോം ‘ജില്ലാ മാനസികാരോഗ്യ പരിപാടി, മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം’ ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് വരെ നേരിട്ട് അടച്ച് വാങ്ങാം.
പകൽ വീട് പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു
