കോട്ടയം: അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കൽ: പരീക്ഷ 13നും 14 നും

കോട്ടയം: ജില്ലയിലെ  പുതിയതായി 20 കേന്ദ്രങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ പരീക്ഷ ജനുവരി 13, 14 തീയതികളിൽ നടക്കും. നാഗമ്പടം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ വെച്ചാണ് പരീക്ഷ. 2019 ഒക്ടോബറിൽ അപേക്ഷ നൽകിയവർക്കാണ് അവസരം. കരൂർ, ഇടനാട്, മുക്കാലി, മുണ്ടത്താനം, പാ താമ്പുഴ, ഇടമറുക് ഹോസ്പിറ്റൽ ജംഗ്ഷൻ, മേലുകാവ് സെൻ്റർ, നെടുമണ്ണി, ഓണംതുരുത്ത്, ചന്തകവല, താമരക്കാട്, ചെറുവള്ളി, അരുവിച്ചാംകുഴി, പൂതക്കുഴി, ഇളംകാട്, മേവിട, പൈക്കാട്, കാരിക്കോട്, ചേന്നാട്, വെള്ളികുളം എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പരീക്ഷ സംബന്ധിച്ച കൂടുതൽ  വിവരങ്ങൾക്ക്  അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:  0481 2574477.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →