കാസർകോട്: കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്ക് വിവരം താമസിപ്പിയ്ക്കുകയോ എന്യൂമറേറ്റര്‍മാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ തൊഴില്‍ തിരക്കുകള്‍ക്കിടയിലും അല്പനേരം ചെലവഴിച്ചു പൂര്‍ണതോതില്‍ സഹകരിക്കണം. ഓട്ടോ-ടാക്‌സി, തയ്യല്‍ക്കടകള്‍, കുടുംബശ്രീ, കച്ചവടക്കാര്‍, നിര്‍മ്മാണ – ഉല്‍പാദന – സേവന മേഖലകളിലെ തൊഴിലാളികള്‍, ഹോട്ടലുകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മറ്റ് സംരംഭങ്ങള്‍ തുടങ്ങിയ മുഴുവന്‍ മേഖലകളില്‍ നിന്നും വിവരം ശേഖരിക്കും. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം. ജെ. തോമസ്, ഫീല്‍ഡ് ഓഫീസര്‍ വിനോദന്‍. കെ. കെ. എന്നിവര്‍ പുരോഗതി വിലയിരുത്തി.