കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചുവെന്നും ഇതിന് യുവാക്കളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ ഒത്താശയുണ്ടെന്നുമുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിൽ അടിയന്തര അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം (റൂറൽ) ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ദളിത് പെൺകുട്ടിക്ക് പീഡനം: കമ്മീഷൻ കേസെടുത്തു
