മലപ്പുറം: പാലക്കാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോല്‍സവ് പരിപാടികളുടെ ഭാഗമായി പുറമണ്ണൂര്‍ മജ്ലിസ് പോളിടെക്നിക് കോളജിലെ എന്‍എസ്എസ് വളന്റിയര്‍മാര്‍ തൂതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തൂതപ്പുഴയിലെ ആശാരിക്കടവിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. മാലിന്യ സംസ്ക്കരണം സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികളും വിവിധ മല്‍സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോല്‍സവ് പരിപാടികളുടെ ഭാഗമായി പാലക്കാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ പുഴകളിലേക്കും ജലാശയങ്ങളിലേക്കും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ‘നദീ പുനരുജ്ജീവന’ ക്യാമ്പയിന് സംഘടിപ്പിച്ചു വരികയാണ്.
ഇരുമ്പിളിയം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് വി.ടി അമീര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി അധ്യക്ഷയായി. മാലിന്യ സംസ്ക്കരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ക്ലാസ് ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ജി.ശ്രീദേവി നയിച്ചു. ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഉദ്യോഗസ്ഥന് എം.സുരേഷ്കുമാര്‍, എന്‍.എസ.്എസ് പ്രോഗ്രാം ഓഫീസര്‍ സിതിന് സന്ജേഷ്, ടി.എം റെജിന്‍, വീണ ജയന് എന്നിവര്‍ സംസാരിച്ചു.

