ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവോവാക്സിന്റെ കയറ്റുമതിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്നു രാജ്യങ്ങളിലേക്ക് ഏഴു കോടി ഡോസാണു കയറ്റി അയയ്ക്കുന്നത്. നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കാണു കയറ്റുമതി. വിദേശരാജ്യങ്ങളിലേക്കു കോവോവാക്സ് കയറ്റുമതിക്ക് അനുമതിതേടി ഉല്‍പാദകരായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജ്യത്ത് അടിയന്തരസാഹചര്യത്തില്‍ നിയന്ത്രിതരീതിയിലുള്ള കോവോവാക്സ് ഉപയോഗത്തിന് ചൊവ്വാഴ്ചയാണ് കേന്ദ്ര ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയത്. അതേസമയം, കയറ്റുമതി ചെയ്യാനുദ്ദേശിക്കുന്ന മൂന്നു രാജ്യങ്ങളിലും കോവോവാക്സിന് അംഗീകാരം ലഭിച്ചിട്ടില്ല.