സെന്‍സെക്സ് 477 പോയിന്റ് ഉയരെ

മുംബൈ: ആഭ്യന്തര വില്‍പ്പന സമ്മര്‍ദത്തിന്റെ അഭാവത്തില്‍ ഇന്നലെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 477.24 പോയിന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 50 സൂചിക 147 പോയിന്റ് ഉയര്‍ന്ന് 17233.25ലും വ്യാപാരം അവസാനിപ്പിച്ചു.ആഗോള ഓഹരികളിലെ നേട്ടത്തിനൊപ്പം ഊര്‍ജം, ഐടി, ഫാര്‍മ ഓഹരികളുടെ മുന്നേറ്റമാണ് വിപണിക്കു കരുത്തായത്. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സൂചികകള്‍ ഒരാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു.ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. മറുവശത്ത്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയായിരുന്നു മുന്‍നിരയിലുള്ളത്.മിക്കവാറും എല്ലാ മേഖലാ സൂചികകളും പോസിറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ബാങ്ക് നിഫ്റ്റി 0.36 ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക 1.34 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.18 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 1.55 ശതമാനവും ഉയര്‍ന്നതിനാല്‍ മിഡ്, സ്മോള്‍ ക്യാപ് ഓഹരികള്‍ പോസിറ്റീവ് നോട്ടിലാണ് വ്യാപാരം നടത്തിയത്.

സുപ്രിയ െലെഫ് സയന്‍സ് ഓഹരികള്‍ ഇന്നലെ ശക്തമായ അരങ്ങേറ്റം നടത്തി. അട്രാക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഗ്രീഡിയന്‍സ് ഓഹരികള്‍ ബി.എസ്.ഇയില്‍ 425 രൂപയ്ക്ക് തുറന്നു. ഇഷ്യു വിലയായ 274 രൂപയേക്കാള്‍ 151 രൂപ കൂടുതല്‍ (55.1%). ആഗോള വിപണികളില്‍, യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു. കറന്‍സി വിപണിയില്‍, തുടര്‍ച്ചയായി ഒമ്പതാം ട്രേഡിംഗ് സെഷനിലും രൂപയുടെ നേട്ടം തുടര്‍ന്നു. യുഎസ് ഡോളറിനെതിരേ 34 െപെസ ഉയര്‍ന്ന് 74.66 എന്ന നിലയിലാണ് രൂപ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →