എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററില്‍ വാട്ടര്‍ സൈക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്‌ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍ ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം കെ.സി രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാതാവായ ആന്റണിയെയും വാട്ടര്‍ സൈക്കിള്‍ നിര്‍മ്മാണത്തിന് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കിയ സിഫ്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് നേവല്‍ ആര്‍ക്കിടെക്ട് ഡോ. ബൈജുവിനേയും എംഎല്‍എ ആദരിച്ചു.

എഫ്.ടു- ഫണ്‍ ആന്റ് ഫിറ്റ്‌നസ് സൂപ്പര്‍ മോഡല്‍ വാട്ടര്‍ സൈക്കിളുകളാണ് സെന്ററില്‍ ഉപയോഗിക്കുന്നത്. ഫൈബര്‍ ഗ്ലാസ്സില്‍ നിര്‍മ്മിച്ചിരിക്കുന്ന വാട്ടര്‍ സൈക്കിളിന്റെ കപ്പാസിറ്റി 150 കി.ഗ്രാം ആണ്. ഉല്ലാസവും ഒപ്പം ആരോഗ്യവും എന്ന ആശയത്തിലാണു വാട്ടര്‍ സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് അക്വാ ടൂറിസത്തില്‍ വാട്ടര്‍ സൈക്കിള്‍ ഉപയോഗിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →