കൃഷിവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിപണിയില്‍ ഇടപെട്ട് പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ തുറന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എന്‍.പ്രവീണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹോര്‍ട്ടികോര്‍പ്പ് സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു
