കേരളത്തിന്റെ ഭൂപ്രകൃതിക്കും, കൃഷിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന പുത്തൻ ആശയക്കാരുടെ സമാഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കുന്നതാണ്. സമാഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള നൂതന കാർഷിക യന്ത്ര നിർമാതാക്കൾക്കോ ഗ്രൂപ്പുകൾക്കോ 2022 ജനുവരി 15 നു മുൻപായി spokksasc1@gmail.com എന്ന ഇമെയിൽ മുഖേനെയോ 8281200673 എന്ന വാട്‌സ്ആപ്പ് നമ്പർ മുഖേനെയോ ബന്ധപ്പെടാം.