കാസർകോട്: തൊഴില്‍ നിയമം കരട്: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം

കാസർകോട്: കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്-2020, വേജ് കോഡ്-2019 എന്നിവയുടെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് പരിശോധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. സോഷ്യല്‍ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്-2020 എന്നിവയിലെ അഭിപ്രായം സെക്രട്ടറി തൊഴിലും നൈപുണ്യവും (ഡി) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോണ്‍: 0471-2518097) എന്ന വിലാസത്തിലോ,  labour.dsection@gmail.com  ലോ നല്‍കാം. വേജ് കോഡ്-2019 സംബന്ധിച്ച് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോണ്‍: 0471-2518998) എന്ന വിലാസത്തിലോ labouredepartment@gmail.com ലോ അറിയിക്കണം. 45  ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍  അറിയിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →