പാലക്കാട്: ഇ- ശ്രം രജിസ്‌ട്രേഷന്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു

പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലയില്‍ ഇതുവരെ മൂന്നര ലക്ഷത്തോളം പേരാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇനിയും രജിസ്‌ട്രേഷന്‍ നടത്താത്ത അസംഘടിത മേഖലയില്‍ അര്‍ഹരായ എല്ലാ തൊഴിലാളികളും ഡിസംബര്‍ 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പോസ്റ്റര്‍ പ്രകാശനത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് കെ.എം സുനില്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →