പാലക്കാട്: ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളിലെ ഫല വൃക്ഷങ്ങളില്‍ നിന്നും ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ കായ്ഫലങ്ങള്‍ പറിച്ചെടുക്കാനുള്ള അവകാശം 2020 ഡിസംബര്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 2000 രൂപയാണ് നിരതദ്രവ്യം.