പട്ടികജാതി വിഭാഗത്തില്‍പെട്ട ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി

കോഴഞ്ചേരി : പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട് ദ മ്പതികളെയും സഹോദരനെയും വീടുകയറി അക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന്‍ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌ 2021 ഡിസംബര്‍ 19 ഞായറാഴ്‌ചയായിരുന്നു സംഭവം. പുല്ലാട്‌ കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്‌ ,ഭാര്യ ജ്യാതി, താരാനാഥിന്റെ സഹോദരന്‍ ശ്രീനാഥ്‌ എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌.

ടാക്‌സി സര്‍വീസ് നടത്തുന്ന താരാനാഥ്‌ പുല്ലാട്‌ ജംഗ്‌ഷനില്‍ വാടകയ്‌ക്ക താമസിക്കുകയാണ്‌ . ഞായറാഴ്‌ച രാവിലെ ആലപ്പുഴയില്‍ ഹൗസ്‌ ബോട്ട്‌ സവാരക്ക്‌ പ്രതികള്‍ താരാനാഥിന്റെ വാഹനത്തിലാണ്‌ പോയിരുന്നത്‌. രാത്രിയോടെ തിരികെയെത്തിയശേഷം വാഹനവാടക സംബന്ധിച്ചുണ്ടായ തര്‍ക്കമാണ്‌ അക്രമത്തിലേക്ക്‌ നയിച്ചതെന്നാണ്‌ കരുതുന്നത്‌. മനുഷ്യവകാശ സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ്‌ പുലര്‍ച്ചെ കോയിപ്പുറം എസ്.ഐ യുടെ നേതൃത്വത്തില്‍ രണ്ട്‌ പ്രതികളെയും പിടികൂടിയത്‌. പന്ത്രണ്ടോളം പേരാണ്‌ സംഘത്തിലുണ്ടായിരുന്നതെന്ന്‌ പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →