പാരിപ്പളളി ; ആയുധങ്ങളുമായി കാറിലെത്തിയ 5 എസ്‌ഡിപിഐ പ്രവര്‍ത്തകരെ പാരിപ്പളളി പോലീസ് കസ്‌റ്റഡിയിലെടുത്തു. എസ്‌ഡിപിഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്‌മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക് വട്ടക്കൈത അല്‍സുറൂരില്‍ അബ്ദുള്‍ഹലീം(46) ,പളളിക്കല്‍ കാട്ടുപുതുശേരി താഴവിള നിസാര്‍കുട്ടി(39), നാവായിക്കുളം മരുതിക്കുന്ന് ഡീസന്റ് മുക്ക് വടക്കേവിള വീട്ടില്‍ ഷാനവാസ്(42) വര്‍ക്കല പുത്തന്‍ചന്ത ചിറ്റില കക്കാട് മൂസ സ്റ്റോറില്‍ മുഹാസര്‍(38) എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് 2021 ഡിസംബര്‍ 20 ന് രാവിലെ 11 മണിയോടെ പാരിപ്പളളി സി.ഐ അല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറില്‍ വെട്ടുകത്തിയും ഇരുമ്പ് വടികളും കണ്ടതോടെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കസ്‌റ്റഡിയിലെടുത്തവരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ് പറഞ്ഞു.

