തിരുവനന്തപുരം: കെ.റെയിൽ പദ്ധതി വിഷയത്തിൽ ശശിതരൂർ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഇരിക്കുന്നിടം കുഴിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.എം.പിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും.
തരൂർ ലോകം കണ്ടയാളാണ് എന്ന് സമ്മതിക്കുന്നു. തരൂർ വ്യക്തിയെയും എം.പിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല. അതിനകത്തുള്ള അർഥം നിങ്ങൾക്ക് ഊഹിച്ചെടുക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

