മലപ്പുറം: വീട് റിപ്പയറിന് അപേക്ഷിക്കാം

മലപ്പുറം: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവിലുള്ള വീട് റിപ്പയര്‍ ചെയ്യുന്നതിന് 1,50,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഒരു പഞ്ചായത്തില്‍ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കില്‍ പരമാവധി 10 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക. നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം ഡിസംബര്‍ 20ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9496070369 (എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9496070368 (നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9496070400 (പെരിന്തല്‍മണ്ണ ട്രെബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), ഐ.ടി.ഡി.പി (04931 220315).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →